News

ചിട്ടിക്ക് എത്ര ശതമാനം ജിഎസ്ടി; ആദായ നികുതി ഈടാക്കുന്നത് എപ്പോൾ; ചിട്ടിയിലെ നികുതികളറിയാം

ഒരു ചിട്ടിയിൽ ചേരുന്നൊരാൾ ആദ്യമെ ശ്രദ്ധിക്കുന്നത് ചിട്ടി തുകയും മാസ അടവുമാണ്. ലേലത്തിൽ പോകാൻ തുടങ്ങിയാൽ എത്ര മാസത്തിൽ എത്ര തുക ചിട്ടിയിൽ അടയ്ക്കേണ്ടി വരുമെന്നും അറിഞ്ഞിരിക്കും. എന്നാൽ ചിട്ടിയിൽ ഒളിഞ്ഞിരിക്കുന്ന ചാർജുകളെന്തല്ലാമാണെന്ന് പലർക്കും അറിവുണ്ടാകില്ല. ചരക്കു സേവന നികുതി മുതൽ ആദായ നികുതി വരെ ചിട്ടിയിൽ ചേരുന്നൊരാൾ കൊടുക്കേണ്ടി വരുന്നുണ്ട്.